അയല്‍പക്ക കൃഷി സ്‌നേഹ കൂട്ടായ്മ സംഘടിപ്പിച്ചു
വാടാനപ്പള്ളി: നമുക്കു കൃഷിയെ സ്‌നേഹിക്കാം, ഇഷ്ടപ്പെടാം, കൃഷി ചെയ്തു വിളവെടുക്കുമ്പോഴുള്ള സുഖവും സന്തോഷവും അനുഭവിച്ചറിയാം. അതിനു കൃഷി സ്‌നേഹകൂട്ടായ്മ നടത്താം എന്ന സന്ദേശവുമായി തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കിം യൂനിറ്റിന്റെ നേതൃത്വത്തില്‍ അയല്‍പക്ക കൃഷി സ്‌നേഹ കൂട്ടായ്മ സംഘടിപ്പിച്ചു.
തൃത്തല്ലൂര്‍ മഠത്തിപ്പറമ്പില്‍ പ്രദീഷിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നവര്‍ക്ക് പുതിയൊരു ഹരിതസംസ്‌കാരത്തിനു വിത്തിടാനായി പച്ചക്കറിവിത്തുകളും പച്ചക്കറിതൈകളും വിദ്യാര്‍ഥികള്‍ വിതരണം ചെയ്തു.
ഉള്ള സ്ഥലത്ത് എല്ലാവരും ഇത്തിരിയെങ്കിലും കൃഷി ചെയ്‌തേ മതിയാകൂ എന്നും നമ്മുക്കാവശ്യമായ കുറച്ചു ഭക്ഷണ സാധനങ്ങളെങ്കിലും വീട്ടില്‍ തന്നെ കൃഷി ചെയ്‌തെടുത്താല്‍ ആരോഗ്യത്തിനു അതു നല്ലതാണെന്നും എന്ന വിദ്യാര്‍ഥികളുടെ സ്‌നേഹത്തോടെയുള്ള ഉപദേശം ഏറ്റെടുത്താണ് മുപ്പതോളം വരുന്ന അയല്‍പക്കകാര്‍ വിഷരഹിത പച്ചക്കറി ഏറ്റെടുത്തിരിക്കുന്നത്.
കൃഷി സ്‌നേഹ കൂട്ടായ്മ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരി മഠത്തിപ്പറമ്പില്‍ ഷീന പ്രദീപിന് പച്ചക്കറിതൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ എം മുഷിദ് പച്ചക്കറി കൃഷി പരിപാലനത്തെ കുറിച്ച് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സബിത്ത്, പ്രിന്‍സിപ്പല്‍ വി.എ ബാബു, പി.ടി.എ പ്രസിഡന്റ് ജൂബുമോന്‍ വാടാനപ്പളളി, കെ.വി അലീഷ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ സുരേഷ് കുമാര്‍, വളണ്ടിയര്‍മാരായ കെ.എസ് ശരണ്യ, സി.പി മേഘ്‌ന, കെ.സി അഖില, വി.യു കൃഷ്ണ, എം.എ അഭിത്ത്, വിമല്‍ദാസ് എന്നിവര്‍ കൃഷി സ്‌നേഹ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."