സേവന നിരതമായി വിഖായ ദിനാഘോഷം സഹചാരി സെന്റര്‍ ഒന്നാം
കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് വിഖായ ദിനാചരണത്തിന്റെ ഭാഗമായി സഹചാരി സെന്റര്‍ ഒന്നാം വാര്‍ഷികാഘോഷം നിരവധി ആതുരസേവന പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമായി.
സംസ്ഥാനത്തെ 170 കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു. വീല്‍ചെയര്‍ വിതരണം, രക്തദാനം, ചികിത്സാ സഹായ വിതരണം, വിവിധ ആശുപത്രികളുമായി സഹകരിച്ച് മെഡിക്കല്‍ ക്യാംപുകള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു.
സഹചാരി സെന്റര്‍ വാര്‍ഷികത്തിന്റെ ഭാഗമായി പ്രഭാഷണ പരിപാടികളും നടന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് നടന്ന ചടങ്ങില്‍ മുപ്പതോളം വീല്‍ ചെയറുകള്‍, കാന്‍സര്‍ വാര്‍ഡിലേക്ക് ആവശ്യമായ അലമാര എന്നിവ സൂപ്രണ്ട് നന്ദകുമാറിന് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കൈമാറി. മുന്‍ വര്‍ഷങ്ങളിലും വീല്‍ ചെയറുകള്‍, കാന്‍സര്‍ വാര്‍ഡിലേക്ക് റഫ്രിജറേറ്റര്‍, ശീതീകരിച്ച കുടിവെള്ള സൗകര്യം എന്നിവ ഇവിടെ ഒരുക്കാന്‍ സഹചാരി സെന്ററിനായിട്ടുണ്ട്.
അടുത്ത് തന്നെ ചൂടുവെള്ളം ലഭിക്കുന്ന സംവിധാനവും, സ്ട്രക്ചര്‍ തുടങ്ങി മറ്റു സൗകര്യങ്ങളും ആശുപത്രിക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആശുപത്രിയില്‍ രണ്ട് ഷിഫ്റ്റുകളിലായി ഇരുനൂറില്‍പരം വളണ്ടിയര്‍മാര്‍ സേവനം ചെയ്തു വരുന്നുണ്ട്.
ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ലേ സെക്രട്ടറി ബീരാവു, മെഡി. കോളജ് സ്റ്റോര്‍ സൂപ്രണ്ട് കുസുമം തോമസ്, സി.ടി. ജലീല്‍ പട്ടര്‍കുളം, ഉമര്‍ ഫാറൂഖ് കരിപ്പൂര്‍, സല്‍മാന്‍ ഫൈസി തിരൂര്‍ക്കട്, ശരീഫ് റഹ്മാനി (ദമാം എസ്.കെ.ഐ.സി.പ്രസിഡന്റ്), ശമീര്‍ മേലാക്കം, മുജീബ് ഫൈസി എലമ്പ്ര, ജലീല്‍ ഫൈസി അരിമ്പ്ര, മൊയ്തീന്‍ പയ്യനാട്, മിദ് ലാജ് കിടങ്ങഴി, കെ.ജലീല്‍ മാസ്റ്റര്‍, റഫീഖ് മഞ്ഞപ്പറ്റ, അബ്ദുറഹ്മാന്‍ തൊട്ടു പോയില്‍, സാലിം വാക്കേ തൊടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."