വന്യജീവിവാരാചരണം സംസ്ഥാനതല ഉദ്ഘാടനം
തിരുവനന്തപുരം: ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം അനിവാര്യമാണെന്നും അവയുടെ സംരക്ഷണം ഭൂമുഖത്തുള്ള എല്ലാ മനുഷ്യരുടെയും കടമയാണെന്നും വനം മന്ത്രി കെ. രാജു പറഞ്ഞു. വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തെന്മല ശെന്തുരുണിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹരായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. എം.കെ. സോമപ്രസാദ് എം.പി വിശിഷ്ടാതിഥിയായിരുന്നു. വനം വകുപ്പ് പ്രസിദ്ധീകരണമായ 'അരണ്യം' മാസികയുടെ വന്യജീവിവാരം പതിപ്പ് എം. മുകേഷ് എം.എല്‍.എ. പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ ഏറ്റുവാങ്ങി.
ശെന്തുരുണിയുടെ ജൈവവൈവിധ്യത്തെ സംബന്ധിച്ച് തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ നിര്‍വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ എന്നിവര്‍ വന്യജീവിവാരാഘോഷ സന്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."