മോഹന്‍ ഭഗവതുമായി വേദി പങ്കിടാനൊരുങ്ങി നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: 'സംഘ് മുക്ത് ഭാരത്' എന്ന ആശയം മുന്നോട്ടു വെച്ചു ദിവസങ്ങള്‍ക്കകം ആര്.എസ്. എസ് നേതാവ് മോഹന്‍ ഭഗവതുമായി വേദി പങ്കിടാനൊരുങ്ങി ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. പതിനൊന്നാം നൂറ്റാണ്ടിലെ ഹിന്ദു പണ്ഡിതന് രാമാനുജ ആചാര്യയുടെ 1000മത്തെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.
ജെ.ഡി.യുവിലെ മുതിര്‍ന്ന നേതാവാണ് നിതീഷ് കുമാര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം പുറത്തു വിട്ടത്. പേരു വെളിപെടുത്തരുതെന്ന് പറഞ്ഞാണ് അദ്ദേഹം വിവരം നല്‍കിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ പ്രത്യേകിച്ചൊന്നുമില്ല. തങ്ങള്‍ ഇപ്പോള്‍ എന്‍.ഡി.എയോടൊപ്പമാണ്. അപ്പോള്‍ അതിനെ മുഴുവനായും അംഗീകരിക്കണം. അതിന്റ ഘടകകക്ഷികളേയും അംഗീകരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
എന്‍.ഡി.എയില്‍ ചേരുന്നതിന് തൊട്ടു മുന്‍പാണ് സംഘ് മുക്ത് ഭാരത് എന്ന ആശയം മുന്നോട്ടു വെച്ചത്.
അതിനിടെ നിതീഷ് ചടങ്ങില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി.
പുറമെ റാം. ഉള്ളില്‍ നാഥുറാം.ആപ്പോഴാണ് പാല്തൂറാം ഉണ്ടാവുന്നത്( മുഹ് മേം റാം, ദിമാഗ് മേം നാഥുറാം, തഭി തോ ബനാ പാല്തൂറാം). ലാലു പ്രസാദ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."