'പിതാവിന് മകളെ സ്നേഹ പൂര്‍വ്വം സ്പര്‍ശിച്ചു കൂടെ'- ആരോപണങ്ങള്‍ നിഷേധിച്ച് ഹണിപ്രീത്
ന്യൂഡല്‍ഹി: ദേരാ സഛാ സൗദാ തലവന്‍ ഗുര്‍മീതുമായുള്ള ബന്ധത്തെ കുറിച്ച ആരോപണങ്ങള്‍ നിഷേധിച്ച് വളര്‍ത്തു മകള്‍ ഹണിപ്രീത് സിങ്. ' എന്തിനാണ് ആളുകള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഒരു പിതാവിന് മകളെ സ്നേഹിക്കാന്‍ പറ്റില്ലെ. പിതാവ് മകളെ സ്നേഹപൂര്‍വ്വം സ്പര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ് '- ന്യൂസ് 24ന് നല്കിയ അഭിമുഖത്തില്‍ ഹണിപ്രീത് ചോദിച്ചു.
ഗുര്‍മീതിന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന വാര്‍ത്തയും ഹണിപ്രീത് നിഷേധിച്ചു.ഹണിപ്രീതും ഗുര്‍മീതും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്ത് അവരുടെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു.
നേപ്പാളിലേക്ക് കടന്നെന്ന വാര്‍ത്തയും അവര്‍ നിഷ്ധിച്ചു. താന്‍ ഒരിക്കലും രാജ്യം വിട്ടു പോവില്ലെന്നു അവര്‍ ഉറപ്പു നല്കി. നിയമപരമായ ഉപദേശം ലഭിച്ച ശേഷം കീഴടങ്ങുമെന്നും അവര്‍ അറിയിച്ചു. പഞ്ചിഗുള കോടതി ഹണിപ്രീതിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."