HOME
DETAILS

ലക്ഷങ്ങള്‍ ആവിയായി; ഫലം കൊതുകുകടി

  
backup
October 03 2017 | 07:10 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ab%e0%b4%b2%e0%b4%82-%e0%b4%95

 

കുറ്റ്യാടി: താലൂക്ക് സര്‍ക്കാര്‍ ആശുപത്രി വളപ്പില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ചത് കൊതുകുവളര്‍ത്തു കേന്ദ്രം. ആശുപത്രി വാസികള്‍ക്കും പരിസരത്തുള്ളവര്‍ക്കും കൊതുകു കടി കൊള്ളാന്‍ സര്‍ക്കാരുണ്ടാക്കിയ പദ്ധതിയാ ണിതെന്ന് തോന്നിപ്പോകും. നോക്കുകുത്തിയായി നില്‍ക്കുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ അവസ്ഥയാണിത്. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച പ്ലാന്റ് യാതൊരു പ്രയോജനവുമില്ലാതെ നശിക്കുകയാണ്.

2010 ജൂലൈ 24ന് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്ത ദ്രവമാലിന പ്ലാന്റിനു കേവലം ആറുമാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിലെ മലിന ജലം പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് പുറത്തുവിടുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ പ്ലാന്റിലേക്കു മലിന ജലമെത്തിക്കുന്ന പൈപ്പുലൈനുകള്‍ മതില്‍ ഇടിഞ്ഞുവീണു തകര്‍ന്നതിനെ തുടര്‍ന്ന് ഇതു പ്രവര്‍ത്തനരഹിതമായി. പിന്നീട് ഈ പ്രശ്‌നം പരിഹരിച്ചെങ്കിലും യന്ത്രത്തകരാര്‍ കാരണം വീണ്ടും പ്ലാന്റിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് വന്‍ തുക ചെലവിട്ട് യന്ത്രത്തിന്റെ തകരാര്‍ പരിഹരിച്ചെങ്കിലും രണ്ടു മാസത്തിനുശേഷം വീണ്ടും പ്രവര്‍ത്തനം മുടങ്ങി. പലപ്പോഴായി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഓപറേറ്റര്‍മാരെ നിയമിച്ചിരുന്നെങ്കിലും ഇവരെല്ലാം ജോലി ഒഴിവാക്കി പോവുകയായിരുന്നു. ഇപ്പോള്‍ പ്ലാന്റിലെ യന്ത്രങ്ങളും മറ്റും തുരുമ്പെടുത്ത് തുടങ്ങിയ സ്ഥിതിയാണുള്ളത്.

ആശുപത്രിയിലെ വാര്‍ഡുകളില്‍നിന്നും മറ്റും ശേഖരിക്കുന്ന മലിനജലം പ്ലാന്റിലെ മൂന്ന് അറകളിലൂടെ കടത്തിവിട്ട് യന്ത്രസഹായത്തോടെ സംസ്‌കരിച്ച് പുറത്തുവിടുന്നതായിരുന്നു പദ്ധതിയുടെ പ്രവര്‍ത്തനം. ഇതിനായി നിര്‍മിച്ച മൂന്നു ടാങ്കുകളിലും മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിന് ഇടയാക്കുകയാണ്. മലിന ജലസംസ്‌കരണ പ്ലാന്റിന് അടുത്തായി കഴിഞ്ഞ മാര്‍ച്ചില്‍ ബ്ലോക്ക് പഞ്ചായത്ത് ഖരമാലിന്യങ്ങള്‍ കത്തിക്കുന്നതിനു വേണ്ടി ലക്ഷങ്ങല്‍ ചെലവഴിച്ച് പുതിയ പദ്ധതി തുടങ്ങിയിരുന്നു. നിര്‍മാണത്തിലെ അപാകത കാരണം ഇതും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്.

അപകടകരമായ സാഹചര്യത്തില്‍ വേണം ഇതിലേക്കു മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍. പുകക്കുഴലിന് ആവശ്യത്തിന് ഉയരമില്ലാത്തതിനാല്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന പുക അന്തരീക്ഷത്തില്‍ പരക്കുന്നത് പരിസരത്തെ വീട്ടുകാര്‍ക്കും തൊട്ടടുത്ത് തന്നെയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കും ഭീഷണിയാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് വേര്‍തിരിച്ചാണ് മാലിന്യങ്ങള്‍ കത്തിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടാറില്ല.

കൂടാതെ മഴവെള്ളം പ്ലാന്റിനുള്ളിലേക്ക് എത്തുന്നതിനാല്‍ ഇതില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കത്തുന്നതിനു പ്രയാസം നേരിടുന്നു. ഇതുകാരണം ആശുപത്രി മാലിന്യങ്ങള്‍ പഴയതുപോലെ കെട്ടിടങ്ങള്‍ക്കിടയില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ജീവനക്കാര്‍. വര്‍ഷാവസാനം ഫണ്ട് ചെലവഴിക്കുകയെന്ന ലക്ഷ്യം മാത്രം മുന്നില്‍കണ്ട് ധൃതിയില്‍ നിര്‍മാണം നടത്തുന്നതാണ് പദ്ധതികള്‍ പാഴായിപ്പോകാന്‍ ഇടയാക്കുന്നത്. പ്രദേശത്ത് കൊതുകുശല്യം രൂക്ഷമായതിനാല്‍ ആരോഗ്യഭീഷണി നിലനില്‍ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  10 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  10 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  10 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  10 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  10 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  10 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  10 days ago