ഗാന്ധിവധത്തെ ന്യായീകരിക്കുന്ന ബി.ജെ.പി നേതാവിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു
ന്യൂഡല്‍ഹി: ഗാന്ധി മാഹാത്മ്യത്തിന്റെ പുതി മുഖവുമായെത്തിയ ബി.ജെ.പിുയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി സോഷ്ല്‍ മീഡിയ. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചതിനെ ന്യായീകരിക്കുന്ന ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ പഴയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഒക്ടോബര്‍ രണ്ടിന് ഗാന്ധിജിയെ ആദരിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നതിന് തൊട്ടുപിന്നാലെയാണ് മാളവ്യ ഗോഡ്‌സെയെ ന്യായീകരിക്കുന്ന ട്വീറ്റ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്.
''ഞാന്‍ ഗാന്ധിജിയെ സ്‌നേഹിക്കുന്നു. ലോകത്തിലെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചോദിപ്പിക്കുന്നത്'' ഇതായിരുന്നു ഗാന്ധി ജയന്തി ദിനത്തില്‍ മോദിയുടെ ട്വീറ്റ്. ഇതിന് തൊട്ടുപിന്നാലെ മാളവ്യയുടെ പഴയ ട്വീറ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു.
2015 ലാണ് മാളവ്യ ട്വീറ്റ് പോസ്റ്റ് ചെയ്തത് ''എന്തിനാണ് ഗാന്ധിയെ കൊന്നത്? എം.കെ ഗാന്ധിയെ വധിക്കുവാന്‍ നാഥുറാം ഗോഡ്‌സെയ്ക്കു കാരണമുണ്ടായിരുന്നു. നീതിയുക്തമായ സമൂഹം അതു കൂടി കേള്‍ക്കണം'' ഇതായിരുന്നു ട്വീറ്റ്.
കൊലപാതകത്തെ ന്യായീകരിക്കാനാവില്ലെന്ന ഒരാളുടെ കമന്റിന് ''അംഗീകരിക്കപ്പെട്ട കൊലപാതകങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. കേസ് വശങ്ങള്‍ പരിശോധിക്കുക'' എന്നായിരുന്നു മാളവ്യയുടെ മറുപടി.
ഗാന്ധിയുടെ ഘാതകന് ആര്‍.എസ്.എസുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ആദ്യമൊക്കെ പരസ്യമായി ഗോഡ്‌സെയെ പ്രശംസിക്കുന്നത് ബി.ജെ.പി ഒഴിവാക്കിയിരുന്നെങ്കിലും ഇന്ന് ഗാന്ധി വധത്തെ ന്യായീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നും ട്വീറ്റിന് ചിലര്‍ മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."