HOME
DETAILS
MAL
മമതയുടെ മുദ്രാവാക്യം കടമെടുത്ത് നവീന്‍ പട്നായിക്
backup
October 03 2017 | 08:10 AM
ഭുവനേശ്വര്‍: രാജ്യത്തിനു വേണ്ടിയാണ് ബി.ജെ.ഡി പ്രവര്‍ത്തിക്കുന്നതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുദ്രാവാക്യം കടമെടുത്താണ് നവീനിന്റെ പ്രതികരണം. മാതാവിനുംജന്മഭൂമിയ്ക്കും ജനങ്ങള്‍ക്കും വേണ്ടിയാണ് ബിജു ജനതാദള്‍(ബി.ജെ.ഡി) പ്രവര്‍ത്തിക്കുന്നത്. ജനസമ്പര്‍ക്ക പദയാത്രക്ക് തുടക്കമുട്ടു കൊണ്ട് പട്നായിക് പറഞ്ഞു.
മാതാവ് ജന്മഭൂമി ജനങ്ങള്‍ എന്ന മമതയുടെ മുദ്രാവാക്യം
2009ലെയും 2011ലെയും തെരഞ്ഞടുപ്പുകളില്‍ പശ്ചിമ ബംഗാളില്‍ ഏറെ ജനപ്രീതി നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."