HOME
DETAILS

ഫാസിസം എഴുത്തുകാരെയും മാധ്യമങ്ങളെയും ഭയപ്പെടുന്നുവെന്ന് എം. മുകുന്ദന്‍

  
backup
October 03 2017 | 17:10 PM

gulf-03-10-17-fascism-m-mukundan

മനാമ: ഫാസിസം എഴുത്തുകാരെയും മാധ്യമങ്ങളെയും ഭയപ്പെടുന്നതായി എം.മുകുന്ദന്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ എഴുത്തുകാരെ അവര്‍ ഭയപ്പെടുത്തുന്നുണ്ടെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനിലെത്തിയ അദ്ദേഹം ബഹ്‌റൈന്‍ പ്രതിഭ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

ഇക്കാരണം കൊണ്ടാണ് ഹിറ്റ്‌ലറും എഴുത്തുകാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ ഗണ്ണുകളോ, വിമാനവേധ റോക്കറ്റുകളോ അവര്‍ ഇത്രമാത്രം ഭയപ്പെടുന്നുണ്ട് എന്ന് കരുതുന്നില്ല. ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എഴുത്തുകാരെയാണ്. ഇത് ഭീരുക്കളുടെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' എന്ന നോവലിന്റെ സ്വാധീനമാണ് ഫ്രാന്‍സില്‍ ഒരു ഏകാധിപതിക്ക് വാഴാന്‍ കഴിയാതെ പോയത്. ഹിറ്റ്‌ലര്‍ക്ക് മുമ്പ് വിക്ടര്‍ ഹ്യൂഗോ എന്ന എഴുത്തുകാരന്‍ ജര്‍മനിയില്‍ ജീവിച്ചിരുന്നെങ്കില്‍ ഒരു ഹിറ്റ്‌ലര്‍ ഉണ്ടാകുമായിരുന്നില്ല. അതാണ് എഴുത്തിന്റെ ശക്തി.

അതേ സമയം ഫാസിസ്റ്റുകളുടെ ഭീഷണി ചിലപ്പോള്‍ എഴുത്തിലേക്കും സ്വാധീനിക്കാനിടയുണ്ട്. ഈയിടെയായി പേന എഴുതുന്നില്ല. അതിനെ ആരോ പിറകോട്ട് വലിക്കും പോലെ ഒരു തോന്നല്‍. ബഷീര്‍ എഴുതിയ പോലെ 'ഭഗവദ് ഗീതയും, നാല് മുലകളും' ഒരു കഥക്ക് പേരു നല്‍കാനാവുന്നില്ല. എം.ടി എഴുതിയ നിര്‍മാല്യം പോലുള്ള സിനിമയിലെ വെളിച്ചപാട് എന്ന കഥാപാത്രത്തിന് ദേവീവിഗ്രഹത്തിന് നേരെ തുപ്പാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു യോഗത്തില്‍ എഴുത്തുകാരോട് പറഞ്ഞത് നിങ്ങള്‍ ഭയക്കേണ്ടതില്ല കേരളം കുടെയുണ്ട് എന്നാണ്. യോഗം കഴിഞ്ഞ് ഒന്നിച്ചിറങ്ങുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് ആ വാക്കുകള്‍ ഞങ്ങള്‍ക്ക് ബലമാണെന്നാണ്. അതെ, തീര്‍ച്ചയായും ബലം തന്നെയാണ്. കാരണം കേരള മനഃസാക്ഷി ആ വിധമാണ് പ്രതിലോമകാരികള്‍ക്കെതിരെ പടച്ചട്ട അണിഞ്ഞിരിക്കുന്നത്.

പക്ഷേ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സച്ചിദാനന്ദന്‍ എന്ന എഴുത്തുകാരന്റെ ജീവനെ കുറിച്ച് എനിക്ക് ഭയമാണ്. കാരണം ഞാന്‍ 40 വര്‍ഷം ജീവിച്ച ഡല്‍ഹിയടങ്ങിയ ഉത്തരേന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഭീതിജനകമാണ്. അതിനാല്‍ നാം നമ്മുടെ പ്രതിരോധങ്ങള്‍ കൂടുതല്‍ സുസജ്ജമാക്കേണ്ടതുണ്ട്.

അടുത്ത മാസം 16 ന് ഡല്‍ഹിയില്‍ കേരള മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളുമായി ചേര്‍ന്ന് എഴുത്തുകാരുടെ ഒരു സംഗമം വിളിച്ചു ചേര്‍ക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെമ്പാടുമുള്ള എഴുത്തുകാര്‍ ഫാസിസത്തിനെതിരെയുള്ള ഈ നീക്കത്തെ നോക്കികാണുന്നത്. പ്രവാസികളായ നിങ്ങളും ആത്മപ്രതിരോധത്തിലൂടെ ഫാസിസ്റ്റ് ശക്തികള്‍ക്കെ തിരെ പങ്കാളികളാകണം. അത് എല്ലാ അതിരുകളും ലംഘിച്ച് എഴുതാന്‍ ഞങ്ങള്‍ എഴുത്തുകാര്‍ക്ക് ബലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രതിഭ പ്രസിഡന്റ് കെ.എം മഹേഷ് അധ്യക്ഷനായി. പി. ശ്രീജിത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷെറീഫ് കോഴിക്കോട് സ്വാഗതവും സാഹിത്യ വേദി കണ്‍വീനര്‍ ബിനു സല്‍മാബാദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago