HOME
DETAILS
MAL
നാടുകടത്തിയ കുടുംബത്തെ മടക്കിക്കൊണ്ടുവരാന്‍ പൊലിസിനോട് ആവശ്യപ്പെട്ട് വനിതാ കമ്മിഷന്
backup
October 04 2017 | 02:10 AM
കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ഏഴുവയസുകാരിയെ മാതൃസഹോദരിയുടെ രണ്ടാംഭര്‍ത്താവ് പീഡിപ്പിച്ചുകൊന്ന സംഭവത്തെതുടര്‍ന്ന് മാറിത്താമസിക്കേണ്ടി വന്ന മാതാവിനെയും കുടുംബത്തെയും വീട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് സാഹചര്യമൊരുക്കാന്‍ വനിതാ കമ്മിഷന് പൊലിസിനോട് ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ദുര്‍നടപ്പ് ആരോപിച്ച് മാതാവിനെയും ബന്ധുക്കളെയും പ്രദേശവാസികള്‍ നാടുകടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് വനിതാ കമ്മിഷന്റെ നടപടി. നാട്ടുകാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉള്‍പ്പെടെ സമഗ്ര അന്വേഷണം നടത്തണമെന്ന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന് പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് സുരക്ഷയൊരുക്കാനും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."