HOME
DETAILS
MAL
ഹാദിയയുടെ വീട്ടുതടങ്കല്‍: എസ്.പിക്ക് മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശനം
backup
October 04 2017 | 03:10 AM
തിരുവനന്തപുരം: ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്ത കോട്ടയം ജില്ലാ പൊലിസ് മേധാവിയുടെ നടപടിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അതൃപ്തി രേഖപ്പെടുത്തി. മതിയായ സമയം നല്‍കിയിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത എസ്.പിയുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന് കമ്മിഷന് അംഗം കെ.മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
കോടതി ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അഖില എന്ന ഹാദിയയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് മുനവറലി ശിഹാബ് തങ്ങള്‍ ഫയല്‍ ചെയ്ത കേസ് ഇന്നലെ പരിഗണനക്കെടുത്തപ്പോഴായിരുന്നു കമ്മിഷന്റെ നിരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."