ദേശീയ വിര വിമുക്ത ദിനാചരണം
വെങ്കിടങ്ങ്: ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ഏനാമാവ് സെന്റ് ജോസഫ് സ്കൂളില്‍ നടത്തിയ മുല്ലശ്ശേരി ബ്ലോക്ക്തല ഉദ്ഘാടനം പ്രസിഡന്റ് ലതി വേണുഗോപാല്‍ നിര്‍വഹിച്ചു.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി.എം.ശങ്കര്‍ അധ്യക്ഷയായി. സ്കൂള്‍ തലത്തില്‍ ആറുവയസ് മുതല്‍ 19 വയസ് വരെയും, അങ്കണവാടി തലത്തില്‍ രണ്ടു വയസ് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് വിര വിമുക്ത മാക്കാ നുള്ള ആല്‍ബന്റസോള്‍ ഗുളിക നല്‍കിയത്.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ പ്രമോദ്, വൈസ് പ്രസിഡന്റ് വി.കെ രവീന്ദ്രന്, മുംതാസ് റസാക്, എം.എം വാസന്തി, സന്തോഷ്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി വടക്കന്‍, സജ സാദത്ത്, സ്കൂള്‍ മാനേജര്‍ പോള്‍സണ്‍ പാലത്തിങ്കല്‍, രത്നവല്ലി സുരേന്ദ്രന്, കെ.വി വേലുക്കുട്ടി, കെ.വി മനോഹരന്, മുല്ലശ്ശേരി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുജ ഷണ്മുഖന്, ഡോ.സൗമ്യ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."