HOME
DETAILS
MAL
സുപ്രിംകോടതിയില്‍ പ്രതീക്ഷയെന്ന് വനിതാ കമ്മിഷന്
backup
October 04 2017 | 03:10 AM
കണ്ണൂര്‍: ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ പരാമര്‍ശം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്.
പ്രായപൂര്‍ത്തിയായ വിദ്യാസമ്പന്നയായ ഒരു യുവതി അച്ഛന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സ്വാതന്ത്ര്യമില്ലാതെ കഴിയേണ്ടി വരുന്ന സ്ഥിതി വിശേഷം ഉണ്ടാവരുതെന്ന വനിതാ കമ്മിഷന് നിലപാടിനെ സാധൂകരിക്കുന്നതാണ് കോടതി നിരീക്ഷണം. കേസില്‍ കക്ഷി ചേരാന്‍ വനിതാ കമ്മിഷനെ അനുവദിച്ച സ്ഥിതിക്ക് അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
അടുത്ത സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഹാദിയയെ ഇഷ്ടമുള്ളയാളുകള്‍ക്ക് വീട്ടിനകത്ത് പ്രവേശനം നിഷേധിക്കുകയും അതേസമയം മറ്റു ചിലര്‍ക്ക് അവസരം നല്‍കുകയും ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."