ഉന്നതര്‍ പ്രതികളായ 2000 കേസ് ഫയലുകള്‍ പൊലിസ് മുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഉന്നതന്മാര്‍ പ്രതികളായ രണ്ടായിരത്തിലധികം കേസ് ഫയലുകള്‍ പൊലിസുകാര്‍ മുക്കി. വട്ടിപ്പലിശ മാഫിയ, അബ്കാരി, മണല്‍കടത്ത്, അനധികൃത ക്വാറി, മയക്കുമരുന്ന്, ആഡംബര ക്ലബ്ബുകളിലെ വാതുവയ്പ്പ് തുടങ്ങിയ കേസുകളിലെ ഫയലുകളാണ് പൊലിസ് സ്‌റ്റേഷനുകളില്‍ നിന്നു കാണാതായത്. സംസ്ഥാനത്തെ ഗുണ്ടകളുമായുള്ള പൊലിസുകാരുടെ അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് നിര്‍ണായക കേസ് ഫയലുകള്‍ കാണാനില്ലെന്ന് സംസ്ഥാന പൊലിസ് മേധാവിക്ക് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് പൊലിസിലെ ആഭ്യന്തര വിജിലന്‍സ് മേധാവി എ.ഡി.ജി.പി അനന്തകൃഷ്ണന് ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
ക്രിമിനല്‍ കേസ് ഫയലുകളാണ് പൊലിസുകാര്‍ മുക്കിയത്. കേസ് ഫയലുകള്‍ പരിശോധിച്ചാല്‍ ഗുണ്ടകളുമായി ഉന്നതര്‍ക്കുള്ള ബന്ധം വെളിപ്പെടും. ഇതേത്തുടര്‍ന്നാണ് പല സ്‌റ്റേഷനുകളില്‍ നിന്നും പൊലിസുകാരെ സ്വാധീനിച്ച് ഫയലുകള്‍ മുക്കിയതത്രേ.
പത്തനംതിട്ട ജില്ലയില്‍ മാത്രം 450 കേസ് ഫയലുകള്‍ കാണാതായി. ഇവയില്‍ മിക്കതും ഉന്നത രാഷ്ട്രീയ ബന്ധമുള്ള അനധികൃത ക്വാറി കേസ് ഫയലുകളാണെന്നാണ് വിവരം. പൊലിസ് സ്‌റ്റേഷനുകളില്‍ നിന്ന് കോടതിയില്‍ കൊടുക്കുന്ന കേസുകളുടെ ഓഡിറ്റിങിന് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഓരോ സ്‌റ്റേഷനുകളിലെയും ഫയലുകളുടെ വിവരം എടുത്തപ്പോഴാണത്രേ ഫയലുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായ വിവരം അറിയുന്നത്. തെക്കന്‍ജില്ലകളിലെ സ്‌റ്റേഷനുകളിലാണ് ഗുണ്ടകളും ഉന്നതരും പ്രതികളായുള്ള കേസുകള്‍ കൂടുതലും ഉണ്ടായിരുന്നത്. ഇവിടെ ചില ഫയലുകളില്‍ നിന്ന് പ്രധാനപ്പെട്ട രേഖകളും കാണാതായിട്ടുണ്ട്.
മലബാറിലെ ചില ജില്ലകളില്‍ കേസുകള്‍ സ്‌റ്റേഷനിലെത്താതെ ഒത്തുതീര്‍പ്പാക്കുന്നുവെന്നും അതിനായി പ്രത്യേക മാഫിയ പ്രവര്‍ത്തിക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്‌റ്റേഷനില്‍ പരാതി എത്തിയാലും പൊലിസ് ഉദ്യോഗസ്ഥര്‍തന്നെ വിവരം ഈ മാഫിയയ്ക്കു കൈമാറുന്നതായും ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. പൊലിസിന്റെ അറിവോടെ വാദിയെയും പ്രതിയെയും വിളിച്ചുവരുത്തി പ്രതിഫലം വാങ്ങി ഒത്തുതീര്‍പ്പാക്കുകയാണെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ഫയലുകള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പൊലിസുകാരുടെ പങ്ക് അന്വേഷിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ഇന്റലിജന്‍സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗുണ്ടാ ബന്ധമുള്ള പൊലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത് ഫയലുകള്‍ മുക്കിയെന്ന വിവരം അറിഞ്ഞതിനു പിന്നാലെയാണെന്ന് പൊലിസിലെ ഒരു ഉന്നതന്‍ പറഞ്ഞു. ചില കേസുകളില്‍ പൊലിസ് മധ്യസ്ഥത ചമഞ്ഞ് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതായും ഡി.ജി.പിക്ക് പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം, ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് നൂറോളം പൊലിസുകാര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."