ഗൗരി ലങ്കേഷ് വധം: പ്രതികളെ തിരിച്ചറിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍. കൊലപാതകത്തില്‍ ഇവര്‍ വഹിച്ച പങ്കിനെക്കുറിച്ച് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് വീടിനുമുന്പില് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് ഇവരെ വെടിവച്ച് വീഴ്ത്തിയതെന്ന് സമീപത്തുള്ള സി.സി.ടി.വി കാമറയില്‍ നിന്ന് ദൃശ്യമായിരുന്നു.
അതേസമയം അക്രമികളെ തിരിച്ചറിഞ്ഞുവെന്ന ആഭ്യന്തര മന്ത്രിയുടെ അവകാശവാദത്തെ പ്രത്യേക അന്വേഷണ സംഘം അംഗീകരിക്കാനോ നിരസിക്കാനോ തയാറായിട്ടില്ല. എത്രയും പെട്ടെന്ന് കൊലപാതകികളെ പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകികളെ പിടികൂടാന്‍ വൈകുന്നതില്‍ കര്‍ണാടക സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടയിലാണ് പ്രതികളെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."