ഓടുന്ന ട്രെയിനിനു മുന്പില് സെല്‍ഫി; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
ബംഗളൂരു: ഓടുന്ന ട്രെയിനിനു മുന്പില് സെല്‍ഫിയെടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ട്രെയിനിടിച്ചു മരിച്ചു. ജയാനഗറിലെ നാഷനല്‍ കോളജ് വിദ്യാര്‍ഥികളായ പ്രഭു ആനന്ദ് (18), രോഹിത് (16), പ്രതേക് റയ്ക്കാര് (20) എന്നിവരാണ് മരിച്ചത്. ബംഗളൂരു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹെജ്ല, ബിദാഡി എന്നീ സ്റ്റേഷനുകള്‍ക്കിടയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുന്ന ഗോല്ഗുമ്പസ് എക്സ്പ്രസിനു മുന്‍പിലാണ് വിദ്യാര്‍ഥികള്‍ സെല്ഫിയെടക്കാന് ശ്രമിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ പൊലിസ് സുപ്രണ്ട് എന്‍. ചൈത്ര പറഞ്ഞു.
രണ്ടു ബൈക്കുകളിലായാണ് റെയില്‍വേ ട്രാക്കിന് സമീപത്തേക്ക് ഇവര്‍ എത്തിയതെന്നും ട്രെയിന്‍ ഓടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അടിയില്‍പ്പെട്ട ഇവരുടെ മൃതദേഹം അപകടം നടന്നിടത്തു നിന്ന് 500 മീറ്റര്‍ അകലെയാണ് കണ്ടെത്തിയതെന്നും പൊലിസ് ഇന്‍സ്പെക്ടര്‍ ശിവകുമാര്‍ പറഞ്ഞു.
ബംഗളൂരുവില്‍ ഒരാഴ്ചക്കിടെ സെല്‍ഫി ഭ്രമത്തില്‍ ജീവഹാനിയുണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ആഴ്ചയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കുന്ന തിരക്കിനിടയില്‍ കൂട്ടുകാരന് മുങ്ങിമരിച്ചിരുന്നു. 17 വയസുള്ള വിശ്വാസ് എന്ന വിദ്യാര്‍ഥിയാണ് മുങ്ങിമരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."