HOME
DETAILS

യു.പി മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്ത ഭരണാധികാരിയെന്ന് രാഹുല്‍ ഗാന്ധി

  
backup
October 04 2017 | 03:10 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിനോദ സഞ്ചാര പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം വ്യാപകം. നടപടിക്കെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നിനും കൊള്ളാത്ത ഭരണാധികാരിയാണെന്ന് പറഞ്ഞ രാഹുല്‍, സംസ്ഥാനത്തെ ഇരുട്ടിലേക്ക് നയിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ആരോപിച്ചു.
ലോകത്തെ ഏഴ് അല്‍ഭുതങ്ങളിലൊന്നാണ് താജ്മഹല്‍. യു.പിയില്‍ വര്‍ഗീയ കാഴ്ചപ്പാടിലൂടെ ഭരണം നടത്തുന്ന സര്‍ക്കാര്‍ ഇതിനെ വിനോദ സഞ്ചാര പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം താജ്മഹല്‍ ഇന്ത്യയുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്ന ഒരു പരിപാടിയില്‍ യോഗി അഭിപ്രായപ്പെട്ടത്.
യു.പി സര്‍ക്കാര്‍ താജ്മഹലിനെ ഒഴിവാക്കിയാലും അതിന്റെ പ്രൗഡിയെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഒന്നിനും കൊള്ളാത്ത ഭരണാധികാരിയാണ് നഗരം ഭരിക്കുന്നതെന്ന ഹരിശ്ചന്ദ്രയുടെ ഒരു കവിത ഉദ്ധരിച്ചാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ നൈമിഷാരണ്യ, ചിത്രകൂടം ഉള്‍പ്പെടെയുള്ളവ സ്ഥാനം പിടിച്ചപ്പോള്‍ താജ്മഹലിനെ ഒഴിവാക്കുകയായിരുന്നു.
ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും താജ്മഹല്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ നിര്‍മിതിയാണ്. ചരിത്രത്തെ അവഗണിക്കുന്ന നടപടിയാണ് യോഗി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago