HOME
DETAILS
MAL
യു.പി നിയമസഭയില്‍ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നല്കിയ യുവാവ് അറസ്റ്റില്‍
backup
October 04 2017 | 04:10 AM
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശം നല്കിയ യുവാവ് അറസ്റ്റില്‍. ഷാജഹാന്‍പൂര്‍ ജില്ലയിലെ ബാബ്ര ഗ്രാമത്തിലെ നര്സിന്ഹിനെയാണ് ഇന്ന് യു.പി പൊലിസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ചയാണ് നിയമസഭയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പൊലിസിന് ലഭിച്ചത്.
ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും നിയമസഭയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഫോണ്‍ സ്വിച്ചോഫ് ആക്കിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് നര്സിന്ഹിനെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."