ഓരോ ഇന്ത്യക്കാരന്റേയും ഭക്ഷണത്തളികയില്‍ ഒരു നേരം ബിഹാരി വിഭവം- പുതിയ പദ്ധതിയുമായി നിതീഷ് കുമാര്‍
പട്ന: ഇന്ത്യയിലെ ഓരോ വ്യക്തിയുടെ ഭക്ഷണത്തളികയിലും ഒരു നേരം ബിഹാരി വിഭവമെത്തിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. പുതിയ കാര്‍ഷിക പദ്ധതിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1.55ലക്ഷം കോടി വരുന്ന പഞ്ചവത്സര പദ്ധതിയാണ് കാര്‍ഷിക മേഖലയ്ക്കായി തയ്യാറാക്കുന്നത്.
ബിഹാറിലെ വിഭവങ്ങള്‍ എല്ലായിടത്തുമെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ സുരക്ഷ, പോഷകാഹാര വ്യവസ്ഥ, കര്‍ഷകരുടെ സാമ്പത്തിക മെച്ചപ്പെടുത്തുക എന്നിവയൊക്കെ പദ്ധതിയുടെ പരിധിയുടെ പരിധിയില്‍ വരുന്നു- മന്ത്രിസഭാ അഡീഷനല്‍ സെക്രട്ടറി ഉപേന്ദ്ര നാഥ് പാണ്ഡെ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ക്ൃഷി, മൃഗസംരക്ഷണം, റവന്യൂ, ജലംതുടങ്ങി 12 വകുപ്പുകള്‍ പദ്ധതിക്കു കീഴില്‍ വരും. പദ്ധതി നടപ്പില്‍ വരുത്താന്‍ നിരവധി പ്രതിസന്ധികള്‍ മറികടക്കേണ്ടി വരും എന്നാല്‍ ഭാവിയില്‍ നിരവധി അവസരങ്ങള്‍ ഇതു വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."