HOME
DETAILS

മീശവെച്ചതിന് ഗുജറാത്തില്‍ വീണ്ടും ദളിത് യുവാവിന് നേരെ ആക്രമണം; പ്രതിഷേധമായി സോഷ്യല്‍മീഡിയയില്‍ 'മിസ്റ്റര്‍ ദളിത്' കാംപെയിന്‍

  
backup
October 04 2017 | 06:10 AM

national-04-10-2017-violence-over-moustache

 

അഹമ്മദാബാദ്: ദളിത് യുവാക്കള്‍ക്കെതിരെ ഗുജറാത്തില്‍ ആക്രമണം തുടര്‍ക്കഥയാവുന്നു. മീശവെച്ചതിന് രണ്ട് ദളിത് യുവാക്കള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ വീണ്ടും ഇതേരീതിയില്‍ യുവാവിന് കുത്തേറ്റു. 17 കാരനായ ദിഗന്ദ് മഹേരിയയ്ക്കാണ് കുത്തേറ്റത്. ഗുജറാത്തിലെ ലിംബോദര ഗ്രാമത്തിലാണ് സംഭവം. ദിഗാന്തിന്റെ പുറത്ത് ബ്ലേഡ് കൊണ്ട് അക്രമികള്‍ വരയുകയായിരുന്നു.  സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി  പൊലിസ്  പറഞ്ഞു. 

കഴിഞ്ഞ ദിവസം ഗാന്ധിനഗറിനു സമീപമുള്ള ഗ്രാമത്തില്‍ വെച്ച് രണ്ട് യുവാക്കല്‍ മേല്‍ജാതിക്കാരുടെ മര്‍ദ്ദനത്തിനിരയായിരുന്നു. സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ ഗാന്ധിനഗറില്‍ എത്തിയ കൃനാല്‍ എന്ന മുപ്പതുകാരനെ സംഘം 'മീശ വച്ചാല്‍ രജപുത്രനാകില്ല' എന്നു പറഞ്ഞു കളിയാക്കിയശേഷം മര്‍ദിക്കുകയായിരുന്നു.

ലിംബോദര ഗ്രാമത്തില്‍ ഗര്‍ബ ചടങ്ങിനുശേഷം മടങ്ങുകയായിരുന്ന പര്‍മാറിനെ മീശ വച്ചതിന്റെ പേരില്‍ അപഹസിച്ചാണ് മൂന്നംഗ സംഘം മര്‍ദിച്ചത്.

ദളിതര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് സാനന്ദിലെ ദളിത് യുവാക്കള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ പ്രൊഫൈല്‍ പിരിച്ചുവെച്ച മീശയും മിസ്റ്റര്‍ ദളിത് എന്ന ഹാഷ്ടാഗും നല്‍കി കാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago