മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഗപാഖ്
ദോഹ: കേരളത്തിലെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്‍കൊള്ളുന്നതും വരുമാനത്തില്‍ രാജ്യത്ത് തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഗള്‍ഫ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ (ഗപാഖ് ) ആവശ്യപ്പെട്ടു. മലപ്പുുറം പാസ്‌പോര്ട്ട് ഓഫീസിന്റെ കീഴില്‍ വരുന്ന മലപ്പുറം ജില്ലയെ കോഴിക്കോട് പാസ്‌പോര്ട്ട് ഓഫീസുമായും, പാലക്കാടിനെ ഏറണാകുളം ഓഫീസുമായും ലയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു.
നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളും മാഹിയും കോഴിക്കോട് പ3സ്‌പോര്‍ട്ട് ഓഫീസിനു കീഴിലുണ്ട്. ഇതോടൊപ്പം ധാരാളം പ്രവാസികളുള്ള മലപ്പുറം ജില്ലകൂടി കാഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനെ ആശ്രയിക്കേണ്ടി വരുന്നത് വലിയ പ്രതിസന്ധി ഉളവാക്കുമെന്ന് ഗപാഖിന്റെ യോഗം വിലയിരുത്തി.
ഖത്തറിലെ പുതിയ നിയമ പ്രകാരം വിസയില്ലാതെ ഖത്തറിലേക്ക് വരുന്ന യാത്രക്കാരെ എയര്‍ പോര്‍ട്ടുകളില്‍ നിന്ന് തിരിച്ചയക്കുന്ന നടപടി അപലപച്ച യോഗം ഈ കാര്യം എയര്‍ പോര്‍ട്ട്, എമിഗ്രേഷന്‍, എയര്‍ ലൈന്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു.
പ്രസിഡന്റ് കെ. കെ ഉസ്മാന്‍ ആദ്യക്ഷം വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതം പറഞ്ഞു. ചര്‍ച്ചയില്‍ കെ. മുഹമ്മദ് ഈസ, കെ കെ ശങ്കരന്‍,അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അമീന്‍ കൊടിയത്തൂര്‍, അബ്ദുല്‍ ലത്തീഫ് ഫറോക്ക്,മുസ്തഫ എലത്തൂര്‍, സി. പി ഷാനവാസ്, മുഹമ്മദ് യാസിര്‍, ഗഫൂര്‍ കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."