ഇറാന് വിദേശകാര്യ മന്ത്രി ഖത്തര്‍ ഭരണാധികാരിയുമായി ചര്‍ച്ച നടത്തി
ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇറാന് വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് ജവാദ് സരീഫുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമീരി ദിവാനില്‍ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങളും സഹകരണങ്ങളും കൂടിക്കാഴ്ചയില്‍ പുനരവലോകനം ചെയ്തു. നിലവിലെ മേഖലയിലെ സംഭവവികാസങ്ങളും ചര്‍ച്ചയായി.
സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഇറാന് വിദേശകാര്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞദിവസം ഒമാന്‍ സന്ദര്‍ശിച്ചശേഷമാണ് ജവാദ് സരീഫ് ഖത്തറിലെത്തിയത്. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയുമായും ഇറാന് വിദേശകാര്യ മന്ത്രിയും പ്രതിനിധി സംഘവും ചര്‍ച്ച നടത്തി. നയതന്ത്രവും അവ പരിപോഷിപ്പിക്കുന്നതിനുള്ള വഴികളും ഗള്‍ഫ് പ്രതിസന്ധിയുടെ പുതിയ സംഭവവികാസങ്ങളും കുവൈത്തി മധ്യസ്ഥ ശ്രമങ്ങളും മേഖലയിലെ പുതിയ ചലനങ്ങളും ചര്‍ച്ചയായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."