ഹാദിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് തെറ്റായ സമീപനം: രമേശ് ചെന്നിത്തല
മലപ്പുറം: ഹാദിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ കടുത്ത തെറ്റാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രസംഗമല്ലാതെ, ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. മുസ്‌ലിം മതപണ്ഡിതന്‍മാര്‍ക്കു നേരെ നിരന്തരം കേസെടുക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ശശികലക്കെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിപ്പിക്കേണ്ടിവന്നു.
പറവൂര്‍ ലഘുലേഖ വിതരണം ചെയ്തവര്‍ക്കെതിരെ കേസെടുത്ത പൊലിസ് അവരെ മര്‍ദ്ദിച്ച ആര്‍.എസ്.എസുകാര്‍ക്കെതിരെ നടപടിയെടുത്തില്ല. ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭഗവത് സര്‍ക്കാര്‍ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തുന്നതിനെതിരെ നിലകൊണ്ടതിനാണ് പാലക്കാട് ജില്ലാ കലക്ടറെ സ്ഥലം മാറ്റിയത്.
അതേസമയം ദേശീയ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേതാവ് സി.മോയിന്‍കുട്ടിക്കെതിരെ കേസെടുത്തതും ഇതേ പൊലിസാണ്. സര്‍ക്കാറിന്റെയും പൊലിസിന്റെയും ഇരട്ടനീതിയാണ് ഇതെല്ലാമെന്നു ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."