പണ്ഡിതശ്രേഷ്ഠനു ജന്മനാടിന്റെ വിട
വെട്ടത്തൂര്‍: സമുന്നത മതപണ്ഡിതനും സമസ്ത കേന്ദ്രമുശാവറ അംഗവുമായ കാപ്പില്‍ ഉമര്‍ മുസ്്‌ലിയാരുടെ വിയോഗത്തോടെ നഷ്ടമായത് പൂര്‍വികശ്രേണിയിലെ പണ്ഡിതശ്രേഷ്ഠനെ. ആയിരക്കണക്കിനു ശിഷ്യസമ്പത്തുള്ള പണ്ഡിതന്റെ നിര്യാണവാര്‍ത്തയറിഞ്ഞു തിങ്കളാഴ്ച രാത്രിയോടെ വസതിയിലേക്ക് ഒഴുകിയെത്തിയ ജനപ്രവാഹം ഇന്നലെ ഉച്ചക്ക് ഖബറടക്കം വരെ നീണ്ടു.
സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, അയ്യായ ഉസ്താദ്, മുഹമ്മദ് മുസ്‌ലിയാര്‍ പൊട്ടച്ചിറ, എം.എ ചേളാരി, ബാപ്പുമുസ്‌ലിയാര്‍ ഇരിങ്ങാട്ടിരി, എ നജീബ് മൗലവി, ഒ.ടി മൂസ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, അബ്ദുസമദ് പൂക്കോട്ടൂര്‍, ഇ അലവി ഫൈസി കുളപ്പറമ്പ്, മരക്കാര്‍ മൗലവി മാരായമംഗലം, സി.എം.എ കരീം, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി.പി ബാപ്പു മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, നാലകത്ത് സൂപ്പി, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, ഡോ. ബശീര്‍ പനങ്ങാങ്ങര, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍, സി മുഹമ്മദാലി ഫൈസി, എം.ടി ഉമറലി ദാരിമി, ഹംസ ഹാജി മൂന്നിയൂര്‍, തുടങ്ങി മതസാമൂഹ്യ രംഗത്തെ പ്രമുഖര്‍ വസതിയിലെത്തി.
ഉസ്താദ് ദീര്‍ഘകാലം സേവനം ചെയ്ത പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജിലെ അന്‍വരീസ് അസോസിയേഷന്‍ ഫോര്‍ ലോയല്‍ ഇസ്‌ലാമിക് ആക്റ്റിവിറ്റിസ്(ആലിയ)നടത്തിയ അനുസ്മരണസംഗമത്തില്‍ ശിഷ്യന്‍മാര്‍ ഒത്തുചേര്‍ന്നു. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഖാസിമി അധ്യക്ഷനായി. കാപ്പ് മിസ്ബാഹുല്‍ ഇസ്്‌ലാം മദ്‌റസയില്‍ നടന്ന അനുസ്മരണ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ തൃശൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍ അബ്ദുല്ല ഫൈസി വെട്ടത്തൂര്‍ അധ്യക്ഷനായി. ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹാഫിള് മുനീര്‍ വാഫി അമ്മിനിക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."