ജി.ഡി.പി താഴുന്നത് ആദ്യമായിട്ടല്ല; ന്യായീകരണവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ ന്യായീകരിച്ചും ജി.എസ്.ടിയില്‍ പ്രശ്‌നമുണ്ടെന്നത് അംഗീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.ഡി.പി താഴുന്നത് ഇതാദ്യമല്ലെന്നും അടുത്ത പാദത്തില്‍ 7.7 ശതമാനം വളര്‍ച്ചയുണ്ടാവുമെന്ന് ആര്‍.ബി.ഐ പ്രവചിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഞ്ച് ദുര്‍ബ്ബല സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിരുന്നു. വന്‍ സാമ്പത്തിക വിദഗ്ധര്‍ അവിടെ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് ഇതു സംഭവിച്ചതെന്നും മോദി ചോദിച്ചു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 5.7 ശതമാനത്തിലും താഴെ ജി.ഡി.പി താഴ്ന്ന എട്ട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. അശുഭപ്രതീക്ഷ നല്‍കിയ ശേഷം മാത്രമാണ് ചിലര്‍ക്ക് നല്ല ഉറക്കം കിട്ടുകയെന്നും മോദി വിമര്‍ശിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കംപനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
ജി.എസ്.ടി നടപ്പിലാക്കിയത് മൂന്നു മാസം നിരീക്ഷിക്കും. ഇതിനായി ജി.എസ്.ടി കൗണ്‍സിലന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കും. സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ രാജ്യത്തെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് എത്തിക്കുമെന്നു ഞാന്‍ ഉറപ്പുനല്‍കുന്നുവെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."