ശിശുമരണ നിരക്ക്; യോഗിക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്രയ്‌ക്കെത്തിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പരിഹാസം കലര്‍ന്ന വിമര്‍ശനം.
പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
നന്ദി ശ്രീ യോഗി ആദിത്യനാഥ്, കേരളത്തിന്റെ ശിശുമരണ നിരക്ക് ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണെന്ന് മൊത്തം രാജ്യത്തെ അറിയിക്കാന്‍ അവസരമൊരുക്കിയതിന്.
ശ്രീ യോഗി ആദിത്യ നാഥ്, സ്വന്തം സംസ്ഥാനത്ത് പ്രശ്‌നങ്ങളുടെ കൂമ്പാരമായിട്ടും താങ്കള്‍ കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം.
യു.പിയെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ്മഹലിന്റേതാണ്. യു.പിയില്‍ അങ്ങയുടെ സര്‍ക്കാരിന്റെ പട്ടികയില്‍ താജ്മഹല്‍ ഇല്ല. കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയത് എന്ന് കരുതുന്നു.
കേരളത്തിലെ ഉയര്‍ന്ന ശിശുമരണ നിരക്കിനെ കുറിച്ച് താങ്കള്‍ പ്രസംഗിച്ചതായി ഞാന്‍ അറിഞ്ഞു. യോഗിജീ, ദയവായി അങ്ങയുടെ ആ പ്രസ്താവന സ്വയം തിരുത്തണം, കേരളത്തിന്റെ ശിശുമരണ നിരക്ക് 10 ആണ്, അങ്ങയുടെ യു.പിയുടെത് 43! ടൈംസ് ഓഫ് ഇന്ത്യയുടെ ഇത് സംബന്ധിച്ച വാര്‍ത്ത താങ്കള്‍ക്കും പരിശോധിക്കാവുന്നതാണ്.
കേരളത്തില്‍ പക്ഷെ സ്ഥിതി താങ്കള്‍ മനസ്സിലാക്കിയതു പോലെയല്ല. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതില്‍ അങ്ങയോട് സഹതാപം രേഖപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."