പരിഹാസ പോസ്റ്റിനെ ലൈക്ക് ചെയ്തു; ലബനോന്‍ സൈബര്‍ ഹെഡ് വനിതയുടെ ജോലി തെറിച്ചു
റിയാദ്: സഊദി വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചു സല്‍മാന്‍ രാജാവ് പുറത്തിറക്കിയ ഉത്തരവിനെ കളിയാക്കിയതിനെ അനുകൂലിച്ച് യുവാവിട്ട സോഷ്യല്‍ മീഡിയ പോസ്റ്റിനെ അനുകൂലിച്ച ലബനോന്‍ ഉദ്യോഗസ്ഥയുടെ പണി തെറിച്ചു. ലബനോന്‍ സൈബര്‍ ക്രൈം തലവനായ മേജര്‍ സൂസന്‍ ഹജ് ഹുബിച്ചി എന്ന വനിതക്കാണ് ഉന്നത ജോലി തെറിച്ചത്.
ലബനീസ് പ്രൊഡ്യൂസറായ ചാര്‍ബെല്‍ ഖലീല്‍ ആണ് വിവാദ പോസ്റ്റ് ട്വിറ്ററില്‍ കുറിച്ചത്. സഊദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി നല്‍കുന്ന സല്‍മാന്‍ രാജാവിന്റെ ചരിത്ര പ്രഖ്യാപനം വന്നപ്പോള്‍ സ്ത്രീകളുടെ വനിതാ ഡ്രൈവിങിനെ പരിഹസിച്ചാണ് പ്രൊഡ്യൂസര്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റിട്ടത്.
ഉടന്‍ തന്നെ പോസ്റ്റ് വിവാദമാകുകയും ചെയ്തു. ലബനീസ് ആളുകള്‍ക്കിടയില്‍ വളരെ ചര്‍ച്ചയായ പോസ്റ്റ് കൂടിയായിരുന്നു ഇത്. എന്നാല്‍, അദ്ദേഹത്തിന്റെ പോസ്റ്റിനെ സൂസന്‍ ഹജ് ഹുബിച്ചി ലൈക് ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ലൈക് തിരിച്ചു പിടിച്ചു തന്റെ അകൗണ്ട് സൂസന്‍ ഹജ് ഹുബിച്ചി ഡിലീറ്റ് ചെയ്‌തെങ്കിലും ലൈക് വ്യാപകമായി പ്രചരിച്ചിരുന്നു.
തുടര്‍ന്നാണ് ഭരണകൂടം അവരുടെ ഉന്നത സ്ഥാനങ്ങളില്‍ നിന്നു മാറ്റി നടപടിയെടുത്തത്. എന്നാല്‍, അവരുടെ ഉന്നത ശ്രേണിയിലെ ജോലി ഇഷ്ടപ്പെടാത്ത ചിലയാളുകള്‍ നടത്തിയ പ്രചാരണമാണ് ഇവര്‍ക്ക് ഈ ഗതി വരുത്തിയതെന്നു ലബനീസ് പത്രമായ അല്‍ നഹര്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."