HOME
DETAILS
MAL
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
backup
October 04 2017 | 19:10 PM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റ് ഭയക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് ഇനി കൂടുതല്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാദിര്‍ഷയെ ചോദ്യം ചെയ്തതില്‍നിന്ന് പ്രതിയാക്കാന്‍ വേണ്ട തെളിവ് ലഭിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് പ്രതികള്‍ നാദിര്‍ഷയെ ഫോണില്‍ വിളിച്ചത്. ഇതു ഗൂഢാലോചനയാവില്ല. നാദിര്‍ഷയെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് മുന്‍കൂര്‍ നോട്ടിസ് നല്കി വേണമെന്നും സിംഗിള്‍ബെഞ്ച് വിധിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."