HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമില്ല: കോട്ടയം മെഡിക്കല്‍ കോളജിന്റെ അംഗീകാരം റദ്ദാക്കി

  
backup
October 04 2017 | 19:10 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%85%e0%b4%a7

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വിലയിരുത്തിയാണ് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയത്.
അംഗീകാരം പിന്‍വലിച്ച ശേഷം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് വിശദമായ റിപ്പോര്‍ട്ടും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആവശ്യത്തിന് അധ്യാപകരില്ലാത്തതും അംഗീകാരം റദ്ദാക്കുന്നതിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 26, 27 തിയതികളില്‍ എം.സി.ഐ വിദഗ്ധ സംഘം കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് കോഴ്‌സിനുള്ള അനുമതി കേരള സര്‍വകലാശാലയുടെ ഹെല്‍ത്ത് സയന്‍സ് വിഭാഗത്തിന് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കില്ലെന്നും ഒരു മാസത്തിനുള്ളില്‍ പോരായ്മകളും അഭാവങ്ങളും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കണമെന്നും എം.സി.ഐ പ്രിന്‍സിപ്പലിനു നല്‍കിയ കത്തില്‍ പറയുന്നു.
മെഡിക്കല്‍ കോളജില്‍ നിലവില്‍ ഫോറന്‍സിക് മെഡിസിനിലും അനസ്‌തേഷ്യോളജിയിലും രണ്ടു പ്രൊഫസര്‍മാരുടെയും, ബയോകെമിസ്ട്രി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, സൈക്യാട്രി, ഓര്‍ത്തോ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അഞ്ചു അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും ഒഴിവുകള്‍ നികത്താനുണ്ട്. ഇതും എം.സി.ഐ വിദഗ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
150 സീറ്റുകളാണ് കോട്ടയം മെഡിക്കല്‍ കോളജിലുള്ളത്. പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കിയതിനു ശേഷം എം.സി.ഐ വിദഗ്ധ സംഘം വീണ്ടും പരിശോധനയ്‌ക്കെത്തും. തൃപ്തികരമാകുന്നില്ലെങ്കില്‍ നേരത്തെ അനുവദിച്ച 50 സീറ്റുകള്‍ കോട്ടയം മെഡിക്കല്‍ കോളജിനു നഷ്ടമാകും. അതിനിടെ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയിലെ പി.ജി കോഴ്‌സുകളുടെ അംഗീകാരവും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, കോഴ്‌സിന്റെ അനുമതി റദ്ദു ചെയ്തത് സാങ്കേതിക പിഴവാണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നും ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാന്ദന്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടുമെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയ പിഴവുകള്‍ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago