സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ യോഗിയോട് സി.പി.എം
കണ്ണൂര്‍: കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സി.പി.എം. ആരോഗ്യ രംഗത്ത് കേരളം പിന്നോട്ടാണെന്നും യു.പിയിലെ ആശുപത്രികളെ കണ്ടുപഠിക്കൂവെന്നും യോഗിയുടെ തിരിച്ചടി.
കേരളത്തിലെത്തിയ യു.പി മുഖ്യമന്ത്രിയെ സി.പി.എം സ്വാഗതം ചെയ്തത് കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കൂവെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. സി.പി.എം ഔദ്യോഗിക ട്വിറ്ററിലൂടെയാണ് യോഗിയെ കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് മനസിലാക്കാന്‍ ക്ഷണിച്ചത്.
എന്നാല്‍, കേരളത്തില്‍ ആരോഗ്യരംഗത്ത് വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചടിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷയാത്രയില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കേരളത്തിലെ ആശുപത്രികളിലെ ശോചനീയാവസ്ഥയെക്കുറിച്ച് പറഞ്ഞത്. കേരളത്തില്‍ 300 ലേറെ പേര് ഡെങ്കിപ്പനി ബാധിച്ചു മരിച്ചുവെന്നും വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതാണ് പനി മരണം കൂടാന്‍ കാരണമെന്നും യോഗി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."