അമിത്ഷാ വീണ്ടും; പിണറായിയില്‍ ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ മൂന്നാംദിനമായ ഇന്ന് മമ്പറം മുതല്‍ പിണറായി വരെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കും. സി.പി.എം കേന്ദ്രമായ പിണറായി ഉള്‍പ്പെടെയുള്ള പ്രദേശത്തുകൂടി യാത്ര കടന്നുപോകുന്നതിനാല്‍ പൊലിസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, യാത്ര കടന്നുപോകുന്നതുവരെ പിണറായിയില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ 11.20ഓടെയാണ് കണ്ണൂരിലെ കീച്ചേരിയില്‍നിന്നു ജനരക്ഷായാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു മുഖ്യ ആകര്‍ഷണം. വൈകിട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ യാത്ര അവസാനിച്ചു. യാത്രയിലെ എട്ട് കിലോമീറ്ററും യോഗി ആദിത്യനാഥും കാല്‍നടയായി പങ്കെടുത്തു.
യാത്രയ്ക്കിടെ യോഗിയുടെ പ്രതികരണം എടുക്കാന്‍ ദേശീയ മാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ ശ്രമിച്ചത് ഉന്തും തള്ളിനും ഇടയാക്കി. മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയാണ് പൊലിസും പ്രവര്‍ത്തകരും യു.പി മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വരവിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."