HOME
DETAILS
MAL
മര്‍ദനമേറ്റ ഡ്രൈവര്‍ അറസ്റ്റ് ഭയക്കേണ്ട: ഹൈക്കോടതി
backup
October 04 2017 | 19:10 PM
കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവറെ യുവതികള്‍ മര്‍ദിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് എങ്ങനെ നിലനില്‍ക്കുമെന്നും ഹൈക്കോടതി ആരാഞ്ഞു.
ടാക്സി ഡ്രൈവര്‍ മരട് സ്വദേശി ഷെഫീഖ് നല്കിയ മുന്‍കൂര്‍ ജാമ്യഹരജി തീര്‍പ്പാക്കിയ സിംഗിള്‍ബെഞ്ച് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഭയക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. ഷെഫീഖാണ് ആക്രമിക്കപ്പെട്ടത്. ഡ്രൈവര്‍ക്കെതിരേ ഇത്തരത്തില്‍ കേസെടുത്തത് അനാവശ്യമാണ്.
ജാമ്യത്തിനായി ഹരജിക്കാരന് കീഴ്ക്കോടതിയെ സമീപിക്കാനാവുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."