HOME
DETAILS
MAL
ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയത് പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍: ഗണേഷ്
backup
October 04 2017 | 19:10 PM
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായതിനെ തുടര്‍ന്ന് സംഘടനയായ 'അമ്മയില്‍നിന്നു ദിലീപിനെ പുറത്താക്കിയത് നടന് പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നെന്ന് കെ.ബി ഗണേഷ്കുമാര്.
ജൂലൈ 11ന് നടന് മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്.
ദിലീപിനെ അമ്മയുടെ അംഗത്വത്തില്‍നിന്ന് പുറത്താക്കി എന്നത് വസ്തുതയാണ്. സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് വിലക്കില്ല. ദിലീപിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അമ്മയിലോ മറ്റേതെങ്കിലും അസോസിയേഷനിലോ ചേരില്ലായിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."