HOME
DETAILS

വേങ്ങരയില്‍ എല്‍.ഡി.എഫ് മികച്ച ഫലമുണ്ടാക്കും

  
backup
October 04 2017 | 20:10 PM

05-10-17-article-today1

വേങ്ങരയിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ ആളുകളില്‍നിന്നുള്ള പ്രതികരണങ്ങളില്‍നിന്ന് ഈ അനുകൂല നിലപാട് ദൃശ്യമായിരുന്നു.
യു.ഡി.എഫിനോടുള്ള അസംതൃപ്തിയാണ് എല്‍.ഡി.എഫിന് അനുകൂലമായി ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കൂടാതെ വര്‍ഗീയ ശക്തികള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാനും നടപടികളെടുക്കാനും എല്‍.ഡി.എഫിന് മാത്രമേ കഴിയൂവെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടായിരിക്കുന്നു.
ഇതിനു പുറമേ സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങളും ജനങ്ങളെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.
മുസ്‌ലിം ലീഗിന്റെ പല ഉന്നതരായ നേതാക്കളും പ്രതിനിധാനം ചെയ്ത മണ്ഡലമാണ് വേങ്ങര. എന്നാല്‍, മണ്ഡലത്തില്‍ കാര്യമായ വികസനം കൊണ്ടുവരാന്‍ ഈ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. വികസനരംഗത്ത് വലിയ മുരടിപ്പ് വേങ്ങരയില്‍ അനുഭവപ്പെടുന്നുണ്ട്.
ഇപ്പോള്‍ എല്‍.ഡി.എഫില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായാണ് കണ്ടുവരുന്നത്. വര്‍ഗീയതയോടുള്ള ലീഗിന്റെ സമീപനങ്ങളോടും ജനങ്ങള്‍ക്ക് വിമുഖതയുണ്ട്. വര്‍ഗീയതക്കെതിരേ പാര്‍ലമെന്റില്‍ ഗര്‍ജിക്കുന്ന സിംഹമാകുമെന്ന് പറഞ്ഞാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി വോട്ടു തേടിയത്.
എന്നാല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ എത്താതെ വര്‍ഗീയതക്കെതിരേയുള്ള തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പോലും കഴിഞ്ഞില്ല. വേണ്ടവിധം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ വീഴ്ചയുണ്ടാവുമായിരുന്നില്ല.
ഇതില്‍ നിന്ന് ലീഗിന്റെ വര്‍ഗീയ വിരുദ്ധ നിലപാടിലെ പൊള്ളത്തരമാണ് വ്യക്തമാകുന്നത്. യുവനേതൃത്വമുണ്ടെന്ന് പറയുന്ന ലീഗ് അത് ബോധ്യപ്പെടുത്താന്‍ ജനങ്ങള്‍ക്കിടയില്‍ നെട്ടോട്ടമോടുകയാണ്. വിവിധ വിഷയങ്ങളില്‍ ലീഗിന്റെ കാഴ്ചപ്പാടുകളോടും മറ്റുമുള്ള ജനങ്ങളുടെ വിയോജിപ്പ് എല്‍.ഡി.എഫിന് നല്ല രീതിയില്‍ അനുകൂലമായി വരുമെന്നാണ് മനസിലാകുന്നത്.
അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫിന്റെ പ്രവര്‍ത്തകര്‍ വേങ്ങര മണ്ഡലത്തിലാകെ വ്യാപിപ്പിച്ചിരിക്കുകയാണ്.
സാഹചര്യങ്ങള്‍ വച്ച് നോക്കിയാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മികച്ച വിജയം നേടുമെന്ന് ഉറപ്പാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിക്ക് നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനാകുമെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  9 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  43 minutes ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago