HOME
DETAILS
MAL
ദാവൂദിനെ ഇന്ത്യയിലേക്ക് വരാന്‍ ഐ.എസ്.ഐ അനുവദിക്കില്ലെന്ന് സഹോദരന്
backup
October 04 2017 | 21:10 PM
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് വരില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന് ഇബ്റാഹിം കസ്കര്‍. അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വിസ് ഇന്റലിജന്‍സ്(ഐ.എസ്.ഐ) അനുവദിക്കില്ലെന്നും കസ്കര്‍ പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പൊലിസ് അറസ്റ്റിലായ കസ്കര്‍, ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതാണ് ഇതെന്ന് പൊലിസ് അറിയിച്ചു.
നേരത്തെ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ദാവൂദ് ആഗ്രഹിച്ചിരുന്നു. 2015ല്‍ ലണ്ടനില്‍ വച്ച് ദാവൂദ് ഇബ്രാഹിനെ സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതായും പ്രമുഖ അഭിഭാഷകന് രാം ജെഠ് മലാനി അറിയിച്ചിരുന്നു.
1993ലെ മുംബൈ സ്ഫോടന പരമ്പരയില്‍ തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞതായി ജെഠ്മലാനി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."