HOME
DETAILS

പെട്രോള്‍ വില കുറച്ചത് ജനങ്ങളെ വിഡ്ഢികളാക്കാനെന്ന് കോണ്‍ഗ്രസ്

  
backup
October 04 2017 | 21:10 PM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പെട്രോള്‍, ഡീസല്‍ വിലകുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനാണെന്ന് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ രണ്ട് രൂപ നിരക്കില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടി കുറച്ചത് ചൊവ്വാഴ്ചയായിരുന്നു. നേരത്തെ 3.56 രൂപ എക്‌സൈസ് ഡ്യൂട്ടിയുണ്ടായിരുന്നത് 17.33 ആയി വര്‍ധിപ്പിച്ച സര്‍ക്കാരാണ് മോദിയുടേത്. ഗുജറാത്തില്‍ ഭരണം തിരിച്ചു പിടിക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ രണ്ടു രൂപയുടെ കുറവ് വരുത്തിയിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മൊദ്്‌വാദിയ ആരോപിച്ചു.
2014ല്‍9.48 രൂപയായിരുന്നു എക്‌സൈസ് ഡ്യൂട്ടി. ഇത് മോദി അധികാരത്തില്‍ കയറിയതോടെ 22 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അപ്രതീക്ഷിതമായ വിലക്കയറ്റത്തിന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ധന വിലയില്‍ മൂന്നുവര്‍ഷത്തെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് ഇപ്പോഴുള്ളത്. നികുതി വര്‍ധിപ്പിച്ചത് രാജ്യത്തിന്റെ ക്ഷേമ പദ്ധതികള്‍ക്കുവേണ്ടിയെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴാകട്ടെ എക്‌സൈസ് ഡ്യൂട്ടി കുറച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുമാത്രമല്ലെയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ധനവിലവര്‍ധനവിനെത്തുടര്‍ന്ന് പൊറുതി മുട്ടിയ ജനങ്ങള്‍ ബി.ജെ.പിക്ക് അനുയോജ്യമായ മറുപടി തെരഞ്ഞെടുപ്പില്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് ഭാരത് സിന്‍ഹ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  18 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  18 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  18 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  18 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  18 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  18 days ago