HOME
DETAILS

നോട്ട് നിരോധനം ശരിയായ തീരുമാനം; വളര്‍ച്ചാ നിരക്ക് താഴ്ന്നത് പ്രശ്‌നമാക്കേണ്ടതില്ല: മോദി

  
backup
October 04 2017 | 21:10 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%a4%e0%b5%80

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. ഒരു പാദത്തിലെ വളര്‍ച്ചാ നിരക്ക് താഴ്ന്നത് ചൂണ്ടിക്കാട്ടി അത് വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വസ്തുതകള്‍ക്ക് പകരം വൈകാരികമായാണ് ഇതിനെതിരേ പലരും വിമര്‍ശനം ഉന്നയിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ ശരിയായ തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഒഫ് ഇന്ത്യയുടെ രജത ജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എട്ടുതവണ ജി.ഡി.പി 5.7 ശതമാനത്തിന് താഴെയായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരേയും മോദി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ആറു കൊല്ലത്തിനിടയില്‍ എട്ടുതവണ വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തില്‍ നിന്ന് താഴേക്കുപോയി. അന്ന് ഒരു സാമ്പത്തിക വിദഗ്ധനും ഇതിനെതിരേ പ്രതികരിച്ചില്ല. താന്‍ സാമ്പത്തിക വിദഗ്ധനല്ല, അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു അവകാശവാദവും നല്‍കിയിട്ടില്ലെന്നും മോദി പറഞ്ഞു.
വളര്‍ച്ചാ നിരക്ക് താഴേയ്ക്ക് പോകാതിരിക്കാനും നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കാനും എല്ലാ നടപടികളും എടുക്കും. 2022ഓടെ രാജ്യത്ത് ഒരു കടലാസ് കമ്പനികളും ഉണ്ടാകില്ല. മൂന്നുവര്‍ഷം കൊണ്ട് 7.5 ശതമാനത്തിന്റെ വളര്‍ച്ച നേടിയതിനുശേഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ വളര്‍ച്ച തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അടുത്ത പാദത്തില്‍ 7.7 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ആര്‍.ബി.ഐ പറയുന്നത്.
വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരുടെ ശുപാര്‍ശകള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തയാറാണ്. സാമ്പത്തിക രംഗത്ത് വളര്‍ച്ച കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും.
ചെറുകിട വ്യാപാരികളുടെ കാര്യത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ സ്വീകരിക്കണമെന്നതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിമര്‍ശനമുന്നയിക്കുന്ന ചിലര്‍ ഉറക്കത്തിലാണ്. എന്നാല്‍ രാജ്യത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമായി മനസിലാക്കാന്‍ അവര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago