HOME
DETAILS

സാംസ്‌കാരിക നഗരിയില്‍ ചരിത്ര സ്മൃതിയുണര്‍ത്തി ഭാരതീയം യാത്ര

  
backup
August 12 2016 | 21:08 PM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b0


മാള: കോളനി ഭരണത്തിന്റെ കൈപോര്‍മയെ ആട്ടിയോടിച് മധുര സ്വാതന്ത്ര്യം നേടിയെടുത്ത വൈവിധ്യങ്ങളുടെ സ്വന്തം നാടായ നമ്മുടെ ഇന്ത്യയെ അതേ നീറുന്ന വേദനയിലേക്ക് തിരികെ നടത്താന്‍ ശ്രമിക്കുന്ന ചില അല്‍പജ്ഞാനികളുടെയും കുബുദ്ധികളുടെയും കുല്‍സിത ചിന്തയിലേക് ഈ നാടിനെ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ചൂട്ടു പിടിക്കുന്ന ഫാസിസ്റ്റു ഭരണകൂടത്തിന്റെ ഒളിയജണ്ടകളെ കരുതിയിരിക്കണമെന്നും മീഡിയകളെയും വിദ്യാഭ്യാസ പ്രക്രിയകളേയും കാവി വത്കരണത്തേയും ചെറുതായികാണേണ്ടതല്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഓരോ ഇന്ത്യന്‍ പൗരനും ഉണര്‍ന്നെണീക്കണമെന്ന് എം.എല്‍.എ വി.ആര്‍ സുനില്‍കുമാര്‍. ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് വെള്ളാങ്ങല്ലൂര്‍ മേഖലാ സ്വീകരണം മാള ജുമാ മസ്ജിദ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ എട്ടു മണി മുതല്‍ ആരംഭിച്ച സ്വീകരണ സമ്മേളന പരിപാടിയില്‍ ടി.ഐ അബ്ദുല്‍കരീം മാമ്പ്ര പതാക ഉയര്‍ത്തി ഫക്കീര്‍ മുഹമ്മദ് ഹാജി മഖാം സിയാറത്തിന് വെള്ളാങ്ങല്ലൂര്‍ റൈഞ്ച് പ്രസിഡന്റ് സി.പി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി. സമൂഹത്തില്‍ നടമാടുന്ന ആക്രമണങ്ങളെയും അനീതിയെയും സംഘടനയുടെയും രാഷ്ട്രീയത്തിന്റെയും പേരിലാക്കുന്ന പ്രവണതക്ക് മാറ്റം വരുത്തിയാലേ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനു മധുരമുണ്ടാകൂ എന്ന് മുന്‍ എം.പിയും ഭാരതീയം സംഘാടക സമിതി ചെയര്‍മാനുമായ കെ.പി ധനപാലന്‍ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.  ജാഥാ നായകരായ ഓണംപിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവും പ്രമേയ പ്രഭാഷണം നടത്തി. ഐക്യവും സമാധാനവും ദേശീയോദ്ഗ്രഥനവും മുഖമുദ്രയാക്കിയ ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് എല്ലാവിധ പൊതുജന പിന്തുണയും ന്യുനപക്ഷ പിന്തുണയും ഉണ്ടാവുമെന്ന് വിശിഷ്ടദികളായ ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി ജയരാജ് പോറ്റി ,മാള ഫെറോന ചര്‍ച്ച് വികാരി റവ.ഫാ.പയസ് ചിറപ്പത്തും പറഞ്ഞു  
അന്‍വര്‍ മാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍  സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാന്‍ സൈനുദ്ധീന്‍ ഫൈസി ആമുഖ ഭാഷണം നടത്തി. മാള ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പള്ളി, മാള പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍,എസ്.കെ.ജെ.എം മാള റൈഞ്ച് പ്രസിഡന്റ് ജസീര്‍ ദാരിമി, കെ.എ.എം ഫൈസി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.  സി.പി മുഹമ്മദ് ഫൈസി,കോയ ബാഖവി,ബഷീര്‍ മുസ്‌ലിയാര്‍,ഹൈദര്‍ മാരേക്കാട്,മാള മഹല്ല് പ്രസിഡന്റ് എ.എ അഷറഫ്,അസീസ് ഹാജി, ഷിയാസലി വാഫി,മഹ്‌റൂഫ് വാഫി, സിറാജ് തെന്നല്‍,ശാഹുല്‍.കെ.പഴുന്നാന,മുഹമ്മദ് മുസ്തഫ വാഫിയ, എം.എച്ച് നൗഷാദ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രഗത്ഭര്‍ സംബന്ധിച്ച ചടങ്ങിന് മാള ക്ലസ്റ്റര്‍ പ്രസിഡന്റ് നിയാസ് നന്ദി അര്‍പ്പിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago