HOME
DETAILS
MAL
കരിപ്പൂരില്‍ ടെര്‍മിനല്‍ പരിശോധന തുടങ്ങി
backup
October 04 2017 | 22:10 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ളള ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ ഓര്‍ഗനൈസേഷനിലെ സാങ്കേതിക വിദഗ്ധര്‍ പരിശോധന തുടങ്ങി.
നിര്‍മാണ പ്രവര്‍ത്തം നടക്കുന്ന അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍, മറ്റു നവീകരണങ്ങള്‍ എന്നിവയുടെ പരിശോധനക്ക് ചൊവ്വാഴ്ചയാണ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ദിനേശ്കുമാര്‍, അസിസ്റ്റന്റ് ലക്ഷ്മി ചന്ദു എന്നിവരെത്തിയത്.
ടെര്‍മിനല്‍ നിര്‍മാണത്തിലെ കാലതാമസത്തെക്കുറിച്ച് സംഘം എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നതരുമായി ആരാഞ്ഞു. ടെര്‍മിനലില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ നിലവാരവും സംഘം പരിശോധിച്ചു.
പരിശോധന ഇന്നും നാളെയും തുടരും. പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുമായി സംഘം ശനിയാഴ്ച മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."