സുപ്രിംകോടതി നിരീക്ഷണം സ്വാഗതാര്‍ഹം: സമസ്ത
ചേളാരി: ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള അനുകൂല നിലപാടുകള്‍ നിയമതലത്തിലുണ്ടാവുന്നത് പൗരവകാശങ്ങള്‍ക്ക് ഭീഷണിയാണ്. സംരക്ഷണമെന്ന പേരില്‍ ഹാദിയക്ക് വീട്ടില്‍ തടവറ ഒരുക്കിയിരിക്കുന്നത് നീതിയുക്തമല്ല. വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള ഈ കടന്നുകയറ്റത്തിനെതിരേ സുപ്രിംകോടതിയുടെ നീക്കങ്ങള്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസ്താവിച്ചു.
ചേളാരി മുഅല്ലിം പ്രസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, എം.എ. ചേളാരി, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, അസൈനാര്‍ ഫൈസി ഫറോക്ക്, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, കെ.ടി.ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, മുഹമ്മദലി ഫൈസി പാലക്കാട്, ഉമര്‍ ഫാറൂക്ക് മൗലവി ചിക്മംഗളൂരു, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട്, അബ്ദുല്‍ ലത്തീഫ് ദാരിമി മംഗലാപുരം സംസാരിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."