HOME
DETAILS
MAL
ഐ.എസ്.ഐക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് യു.എസ്
backup
October 05 2017 | 04:10 AM
വാഷിങ്ടണ്‍: പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് യു.എസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ്. തീവ്രവാദികളുമായുള്ള ബന്ധത്തെ പാകിസ്താന് നേരത്തെ നിഷേധിച്ചതിനു പിന്നാലെയാണ് വീണ്ടും ആരോപണവുമായി യു.എസ് രംഗത്തുവന്നത്.
ഐ.എസ്.ഐക്ക് തീവ്രവാദികളുമായി ബന്ധമുള്ളത് തനിക്ക് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എസ്.ഐ താലിബാനെ സഹായിക്കുന്നുണ്ടോയെന്ന സെനറ്റര്‍ ജോണ്‍ ഡോണ്‍ലിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഐ.എസ്.ഐക്ക് സ്വന്തമായി വിദേശ നയമുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."