വണ്‍ ബെല്‍ട്ട് വണ്‍ റോഡ്: ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് യു.എസ്
വാഷിങ്ടണ്‍: ചൈനയുടെ വണ്‍ ബെല്‍ട്ട് വണ്‍ റോഡ് (ഒരു മേഖല ഒരു റോഡ്) പദ്ധതിയില്‍ ഇന്ത്യയെടുത്ത നിലപാടിനെ പിന്തുണച്ച് യു.എസ്. പദ്ധതി കടന്നുപോവുന്നത് പ്രശ്നബാധിത പ്രദേശങ്ങളിലൂടെയായതിനാല് ഒരു രാജ്യത്തിനും ഇതുപോലുള്ള സ്ഥലങ്ങളില്‍ അധീശത്വം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് യു.എസ് വ്യക്തമാക്കി.
ചൈന-പാക് ഇടനാഴിയായ (സി.പി.ഇ.സി) എതിര്‍ക്കുന്ന ഇന്ത്യന്‍ നിലപാടിനെ പിന്തുണക്കുന്നതാണ് യു.എസ് നയം. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഇന്നലെ സെനറ്റിലെ ആര്‍മിഡ് സര്‍വിസ് കമ്മിറ്റിക്കു മുന്‍പാകെയാണ് അമേരിക്കയുടെ കാഴ്ചപ്പാട് വിശദീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമുമായും മാറ്റിസ് കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇത് ആഗോളവല്‍കൃതമായ ലോകമാണെന്നും നിരവധി മേഖലകളും റോഡുകളും ഇവിടെയുണ്ടാവും. എന്നാല്‍ ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തില്‍ റോഡുകളിലൂടെ ആധിപത്യം നേടാന്‍ സാധ്യമല്ലെന്നും മാറ്റിസ് ആര്‍മിഡ് കമ്മിറ്റിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."