HOME
DETAILS
MAL
ഹവിജയില്‍ 78,000 പേര് കുടുങ്ങിയതായി യു.എന്‍
backup
October 05 2017 | 04:10 AM
ബാഗ്ദാദ്: ഐ.എസിന്റെ നിയന്ത്രണത്തിലുള്ള ഇറാഖിലെ പ്രദേശമായ ഹവിജയില്‍ 78,000 പേര് കുടുങ്ങിയതായി യു.എന്‍. 2014 മുതല്‍ പ്രദേശം ഐ.എസാണ് ഭരിക്കുന്നത്.
നഗരം തിരച്ചുപിടിക്കാന്‍ ശ്രമം ആരംഭിച്ചതു മുതല്‍ ഇതുവരെ 12,500 പേരെ രക്ഷപ്പെടുത്തിയെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് ജെന്‍സ് ലോര്‍ക്ക പറഞ്ഞു.
ഐ.എസിന്റെ കീഴിലുള്ള സാധാരണക്കാരുടെ ജീവനില്‍ ഉല്‍കണ്ഠയുണ്ടെന്നും പോരാട്ടം നടക്കുന്നതിനാല്‍ ഇവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സേന നഗരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."