ക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ വഴി വീടുകളില്‍ എത്തിക്കന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു: മന്ത്രി എ.സി മൊയ്തീന്
അളഗപ്പനഗര്‍: വിവിധ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക സഹിതം ഓണത്തിന് സഹകരണ ബാങ്കുകള്‍ വഴി വീടുകളില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ നിര്‍വഹണത്തിനായി സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനും ഉദ്ദേശമുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിരപ്പിള്ളി സര്‍ക്യൂട്ടുമായി ചിമ്മണി ഡാമിനെ ബന്ധപ്പെടുത്തി ടൂറിസം വികസിപ്പിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ടെന്നു മന്ത്രി കൂട്ടിചേര്‍ത്തു. കാളക്കല്ലില്‍ ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ശാഖാ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മൊയ്തീന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയ കുമാര്‍ അധ്യക്ഷയായി. കൗണ്ടറിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനും, ലോക്കറിന്റെ ഉദ്ഘാടനം ഗോഖലെയും നിര്‍വഹിച്ചു. പെന്ഷന് പദ്ധതിയുടെ ഉദ്ഘാടനം ചന്ദ്രന് നിര്‍വഹിച്ചു.
തൃശൂര്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ടി.കെ സതീഷ് കുമാര്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. ശേഖരന്, രാജന് വല്ലച്ചിറ, അഡ്വ. ജയന്തി സുരേന്ദ്രന്, അലക്സ് ചുക്കിരി, വി.വി ആന്റണി, പി.ആര് രാജന്, കെ.എ വിധു, എ.എസ് സുരേഷ് ബാബു, കെ.വി ദീപ, എ.എസ് ജിനി എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് വി.കെ സുബ്രമണ്യന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.കെ ഹരിദാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."