HOME
DETAILS
MAL
കാറ്റലോണിയ നേതാക്കളെ കുറ്റപ്പെടുത്തി സ്പെയിന് രാജാവ്
backup
October 05 2017 | 04:10 AM
മാഡ്രിഡ്: സ്വാതന്ത്ര്യത്തിനായി കാറ്റലോണിയ നടത്തുന്നത് അസ്വീകാര്യമായ സമ്മര്‍ദ്ദമെന്നു സ്പെയിന്. കാറ്റലോണിയയിലെ ചിലര്‍ രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്നു സ്പെയിന് ഭരണാധികാരി കിങ് ഫിലിപ് നാലാമന് കുറ്റപ്പെടുത്തി.
കാറ്റലോണിയയുടെ നേതാക്കളെയും പ്രാദേശിക സര്‍ക്കാരിനെയും ശക്തമായ ഭാഷയിലാണ് സ്പെയിന് ഭരണാധികാരി കുറ്റപ്പെടുത്തിയത്. നിയമം ലംഘിച്ചും കൈയിലെടുത്തുമുള്ള ഇത്തരം കാര്യങ്ങള്‍ അവര്‍ നിരന്തരം തുടരുകയാണെന്നും അതു നല്ലതല്ലെന്നും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു.
ഇത്തരം നീക്കങ്ങള്‍ കാറ്റലോണിയയുടെ സാമ്പത്തിക ശക്തിയെ ബാധിക്കുകവഴി സ്പെയിനിനെയും പ്രതിരോധത്തിലാക്കുമെന്നു പറഞ്ഞ അദ്ദേഹം, സ്വാതന്ത്ര്യത്തിനായി കരുക്കള്‍ നീക്കിയവര്ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരാമര്‍ശിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."