അടുത്ത വര്‍ഷം മുതല്‍ ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. അടുത്ത സപ്തംബറോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതി കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
പുതിയ വോട്ടിംഗ് യന്ത്രങ്ങളും വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് സ്ലിപിലൂടെ ഉറപ്പാക്കുന്ന വിവി പാറ്റ് യന്ത്രങ്ങളും വാങ്ങുന്നതോടെ തടസം നീങ്ങുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കാന്‍ തെരഞ്ഞെടുപ്പുകള്‍ 2024 ഓടെ ഒരുമിച്ചാക്കണമെന്നായിരുന്നു നീതി ആയോഗിന്റെ ശുപാര്‍ശ. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.
2018 ഓടെ തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അതിനു വേണ്ട നിയമഭേദഗതികള്‍ വരുത്തുകയും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത് അറിയിച്ചു.
വിവിപാറ്റ് യന്ത്രങ്ങള്‍ വാങ്ങാന്‍ 3400 കോടി രൂപയും വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ 1200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നിലവില്‍ 40 ലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."