യു.പിയിലെ ആശുപത്രിയില്‍ അനസ്‌തേഷ്യയ്ക്ക് വിഷവാതകം; അന്വേഷണത്തിന് ഉത്തരവ്
വാരണാസി: വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന വിഷവാതകം ഉപയോഗിച്ച് അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
മൂന്ന് ദിവസത്തിനിടെ 14 പേരാണ് യു.പിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുന്ദര്‍ലാല്‍ ആശുപത്രിയില്‍ മരിച്ചത്. ജൂണ്‍ ആറ് മുതല്‍ എട്ടുവരെ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് മരണപ്പെട്ടത്.
ശസ്ത്രക്രിയയ്ക്ക് വേണ്ടി അനസ്‌തേഷ്യ നടത്താന്‍ ഉപയോഗിച്ച വാതകമാണ് മരണകാരണമായത്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന നൈട്രസ് ഓക്‌സൈഡ് എന്ന വാതകമാണ് ഇവിടെ അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിച്ചതെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നു.
ഈ വാതകം രോഗികളില്‍ ചികിത്സാ ആവശ്യത്തിന് ഉപയോഗിക്കാനുള്ള അനുവാദമില്ല. അലഹബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ പാരെര്‍ഹാത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് നൈട്രസ് ഓക്‌സൈഡ് ആശുപത്രിക്ക് എത്തിച്ചു നല്‍കിയതെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. മരുന്നുകള്‍ ഉല്‍പാദിപ്പിക്കാനോ വില്‍പന നടത്താനോ ഉള്ള ലൈസന്‍സ് ഈ സ്ഥാപനത്തിനില്ല.
ബി.ജെ.പിയുടെ അലഹാബാദ് നോര്‍ത്ത് എം.എല്‍.എ ഹര്‍ഷവര്‍ധന്‍ ബാജ്‌പേയുടെ പിതാവ് അശോക് കുമാര്‍ ബാജ്‌പേയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."