HOME
DETAILS
MAL
രാജ്യത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനം: സഊദിയില്‍ ഖത്തര്‍ പൗരനടക്കം 22 പേര് പിടിയില്‍
backup
October 05 2017 | 05:10 AM
റിയാദ് : രാജ്യത്തിനെതിരെ വിദ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ 22 പേരെ പിടികൂടിയതായി സഊദി സുരക്ഷാ വിഭാഗം പറഞ്ഞു. ഇതില്‍ ഒരാള്‍ ഖത്തരി പൗരനും ബാക്കിയുള്ളവര്‍ സ്വദേശികളുമാണ്. രാജ്യത്തിന്റെ യശസ്സിനെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസിലാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്ന് സഊദി പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് അറിയിച്ചു .
സോഷ്യല്‍ മീഡിയ വഴി ഇവര്‍ നേരിട്ടോ അല്ലാതെയോ രാജ്യ യശസ്സിനെ അവഹേളിക്കും വിധം പെരുമാറിയെന്നാണ് കേസ് .രാജ്യ സുരക്ഷയെ വരെ ബാധിക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്നും എല്ലാവരും വിട്ടു നില്‍ക്കണമെന്നും രാജ്യ രക്ഷയെ അപകടപ്പെടുത്താനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."