ജനരക്ഷാ യാത്ര ഇന്ന് മുഖ്യമന്ത്രിയുടെ നാട്ടില്‍; അമിത് ഷാ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്
തലശ്ശേരി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍കുമ്മനം രാജശേഖരന്നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് മുഖ്യമന്ത്രിയുടെ നാട്ടില്‍ പിണറായിയിലെത്തുന്ന യാത്രയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ തിരക്കിട്ട ചില രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നതിനാലാണെന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കില്ല.
ചുവപ്പ് ജിഹാദി ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ജനരക്ഷാ യാത്ര മൂന്നാം ദിവസമായ ഇന്ന് മമ്പറത്ത് നിന്നാണ് പ്രയാണം ആരംഭിക്കുന്നത്. ഉദ്ഘാടന ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ ഒന്‍പത് കിലോമീറ്റര്‍ ദൂരം അമിത് ഷാ യാത്രക്കൊപ്പമുണ്ടായിരുന്നു. രണ്ടാം ദിവസമായ ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും യാത്രയില്‍ പങ്കെടുത്തു.
പതിനഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ജനരക്ഷാ യാത്ര നാല് ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. ഇന്ന് രാവിലെ മമ്പറത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മുഖ്യമന്ത്രിയുടെ നാടായ പിണറായി വഴി തലശേരിയില്സമാപിക്കും. വൈകിട്ട് തലശേരിയിലാണ് പൊതുസമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."