ട്രംപുമായി വ്യക്തിപരമായ ബന്ധമില്ല;പുടിന്‍
മോസ്‌കോ: വ്യക്തിപരമായി ട്രംപിനോട് അടുപ്പമില്ലെന്ന് റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന്‍. ഒരു തവണ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായി ബന്ധമില്ല. ഒരിക്കല്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സിറിയ ഉള്‍പെടെ, ലോകത്തെ പല പ്രശനങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒന്നു രണ്ടു തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്'-മോസ്‌കോയില്‍ നടന്ന സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു.
'ആരാലും അടിയറവു വെയ്പ്പിക്കാനാവാത്ത തരത്തിലുള്ള വ്യക്തത്വമാണ് ട്രംപിന്റേത്'- പുടിന്‍ ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് മുമ്പ് സ്വയം പരിശോധിക്കണം. അമേരിക്കയ്ക്ക് സ്വന്തമായി വ്യവസ്ഥാപിത രാഷ്ട്രീയാവസ്ഥയുണ്ട്.ചില ശക്തികള്‍ റഷ്യ-അമേരിക്ക ബന്ധത്തെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുണ്ട്. ഇത്തരം നടപടികളുടെ അവസാനത്തിനായി ഞങ്ങള്‍ ക്ഷമയോടെകാത്തിരിക്കുന്നു'-പുടിന്‍ തുറന്നടിച്ചു.
'വന്‍ വിനാശത്തിന് കാരണമാകുന്ന ആയുധങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക,സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക,പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കെതിരേ സഹകരണം ശക്തിപ്പെടുത്തുക,തീവ്രവാദ വിരുദ്ധ നിലപാടുകള്‍ തുടങ്ങി അന്യോന്യമുള്ള മൗലിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ റഷ്യ-അമേരിക്ക ബന്ധം സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തും'-പുടിന്‍ വ്യക്തമാക്കി.
ഉത്തരകൊറിയയുടെ ആണവ മിസൈല്‍ പദ്ധതിയും സൈന്യ സംവിധാനങ്ങളിലെ ഒളിച്ചുകളിയും ആഗോള സൈന്യമുപയോഗിച്ച് തകര്‍ക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."